വിതുര: ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് മകരവിളക്ക് ദിനത്തില്‍ തുടക്കം. ആദ്യസംഘം വനംവകുപ്പിന്റെ ബോണക്കാട് പിക്കറ്റ് സ്റ്റേഷനില്‍ നിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ടു. പേപ്പാറ വനം - വന്യജീവി റെയ്ഞ്ച് അസിസ്റ്റന്റ് വാര്‍ഡന്‍ ജോസ് പണിക്കര്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അതിരുമലയിലെ വനംവകുപ്പ് മന്ദിരത്തില്‍ അന്തിയുറങ്ങുന്ന സംഘം തിങ്കളാഴ്ച അഗസ്ത്യാര്‍കൂടത്തെത്തും.
മൂന്നു സംഘങ്ങളായി 100 പേരാണ് യാത്ര പുറപ്പെട്ടതെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. കെ. ജയകുമാര്‍ ശര്‍മ അറിയിച്ചു. വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണത്തിലാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനം നടക്കുന്നത്. അനധികൃത യാത്രാ സംഘങ്ങളെ പൈതൃക വനമേഖലയായ അഗസ്ത്യാര്‍കൂടത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് വാര്‍ഡന്‍ അറിയിച്ചു.
മൂന്നു ദിവസം മുമ്പ് അഗസ്ത്യാര്‍കൂട മേഖലയില്‍ മഴ പെയ്തിരുന്നു. കാട്ടുമൃഗങ്ങളുടെ ഭീഷണി നേരിടാന്‍ വനം വകുപ്പിന്റെ ഗൈഡുകള്‍ യാത്രക്കാര്‍ക്കൊപ്പമുണ്ടാകും. ശിവരാത്രി ദിനമായ ഫിബ്രവരി 20 നാണ് സന്ദര്‍ശനം അവസാനിക്കുന്നത്.