ശബരിമല:ആഭരണവിഭൂഷിതനായ അയ്യപ്പന്റെ തിരുമുഖം കണ്ടുതൊഴുതു. കിഴക്കുദിച്ച മകരജ്യോതിയെ വണങ്ങി. പൊന്നമ്പലമേട്ടിലെ ദീപാരാധനയില്‍ എല്ലാം മറന്ന് ശരണം വിളിച്ചു. സങ്കടക്കെട്ടുകള്‍ കലിയുഗവരദനില്‍ അര്‍പ്പിച്ച്, ആനന്ദക്കണ്ണീരൊഴുക്കി, ദിവ്യദീപം ദര്‍ശിച്ച് ഭക്തസമുദ്രം മലയിറങ്ങി. അയ്യപ്പന്റെ മകരവിളക്കിന് പരിസമാപ്തി.
വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും നടുവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച മേല്‍ശാന്തി ഞായറാഴ്ച രാത്രി 6.40ന് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തിയപ്പോള്‍ ഭക്തലക്ഷങ്ങള്‍ആനന്ദലഹരിയിലായി. മിനുട്ടിന്റെ വ്യത്യാസത്തില്‍ രണ്ടുതവണകൂടി ദീപം പതിവുപോലെ ഉയര്‍ന്നു. ആഭരണചമയങ്ങളില്‍ പൊന്‍ശോഭവിതറിയിരുന്ന മണികണ്ഠന് തന്ത്രി കണ്ഠര് മഹേശ്വരരും മേല്‍ശാന്തി എന്‍.ബാലമുരളിയും ചേര്‍ന്ന് ആറരയോടെ ദീപാരാധന നടത്തിയതിനു പിന്നാലെയായിരുന്നു പൊന്നമ്പലമേട്ടിലും ദീപാരാധന.
ഈ സമയം കിഴക്കേചക്രവാളത്തില്‍ സംക്രമനക്ഷത്രം അഥവാ മകരജ്യോതി തെളിഞ്ഞു. അതിനും മുമ്പേ കൃഷ്ണപ്പരുന്തും വട്ടമിട്ടു. മാളികപ്പുറത്തമ്മയ്ക്ക് മേല്‍ശാന്തി ടി.കെ.ഈശ്വരന്‍ നമ്പൂതിരി ദീപാരാധന നടത്തി. അയ്യപ്പനുചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര അഞ്ചരയോടെയാണ് സന്നിധാനത്തെത്തിയത്. പതിനെട്ടാംപടി കടന്നെത്തിയ പേടകങ്ങള്‍ ശ്രീലകവാതിലില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി. അതിലെ ആഭരണങ്ങള്‍ അയ്യപ്പനു ചാര്‍ത്തിയാണ് ദീപാരാധന നടന്നത്. രാത്രി ഹരിവരാസനം പാടി നടയടച്ചു. മാളികപ്പുറത്തുനിന്ന് പതിനെട്ടാംപടിയിലേക്ക് എഴുന്നള്ളത്തും നടന്നു.