പാലോട്: എസ്.എസ്.എ പദ്ധതിപ്രകാരം പാലോട് ബി.ആര്‍.സി നിര്‍മിച്ച അധ്യാപകപരിശീലനകേന്ദ്രം ആസാദ് ഭവന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ കലോത്സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജുനൈദിനെ ചടങ്ങില്‍ ആദരിച്ചു. ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കുള്ള കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്തു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ചടങ്ങില്‍ നടന്നു. നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പി.എസ്. ബാജിലാല്‍, ഉഷാവിജയന്‍, മഞ്ജു മധുസൂദനന്‍, കെ.സി. ബാബു, അഡ്വ. അനില്‍കുമാര്‍, എ.ഇ.ഒ ഷാജു, ബി.പി.ഒ മോഹനകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി എയ്‌റോബിക്‌സ് പ്രകടനവും നടന്നു.