കല്ലറ: വിദ്യാര്‍ഥികളില്‍ പരിസ്ഥിതിസ്നേഹം, സാമൂഹികബോധം ലഹരിവസ്തുക്കള്‍ക്കെതിരെ അവബോധം എന്നിവ വളര്‍ത്തുന്നതിനായി മജീഷ്യന്മാരായ ഡാരിസ് മിതൃമ്മല, വിഷ്ണു കല്ലറ എന്നിവര്‍ നയിച്ച മാജിക് ലാബ് മാന്ത്രികസന്ദേശ യാത്ര സമാപിച്ചു. ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട ഇരുപതു സ്കൂളുകളില്‍ നടത്തിയ സ്വദേശ ജാലവിദ്യ കുട്ടികള്‍ക്കു പുതിയൊരുനുഭവമായി. മദ്യപാനം, പുകയില, മൊബൈല്‍ ദുരുപയോഗം, ആത്മഹത്യാപ്രവണത തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണു ജാലവിദ്യ അവതരിപ്പിക്കപ്പെട്ടത്.