പാലോട്: എസ്എസ്എയുടെ ഭാഗമായി പാലോട് ബിആര്‍സില്‍ നിര്‍മിച്ച പരിശീലന ഹാളിന്റെ( ആസാദ് ഭവന്‍) ഉദ്ഘാടവും പ്രതിഭകളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവന്റെ അധ്യക്ഷതയില്‍ എഇഒ: എസ്. ഷാജു, ബിപിഒ: ജി.എസ്. മോഹനകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാല്‍, ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍പഴ്സന്‍ ഉഷാവിജയന്‍,
അംഗം മഞ്ജു മധുസൂദനന്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.സി. ബാബു, വാര്‍ഡ് അംഗം അഡ്വ. ജി. അനില്‍കുമാര്‍ നന്ദിയോട് വിഇസി സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍, എച്ച്.എം. ഫോറം സെക്രട്ടറി വി.എസ്. അശോക്, പാലോട് ഗവ.എല്‍പിഎസ് എച്ച്.എം വി. സുജാതന്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ റവന്യു ജില്ലാ കലോല്‍സവത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ജുനൈദിനെ ആദരിച്ചു. ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കുള്ള കംപ്യൂട്ടര്‍ വിതരണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ഉപകരണ വിതരണം, ചലച്ചിത്ര പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടന്നു. കുട്ടികളുടെ എയ്റോബിക്സ് പ്രകടനവും ഉണ്ടായിരുന്നു.