പാലോട്: കുണ്ടാട് ധര്‍മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉല്‍സവം ഇന്നു മുതല്‍ 15 വരെ ആഘോഷിക്കും. എല്ലാദിവസവും ആറിന് ഗണപതി ഹോമം, 8.30ന് പുരാണപാരായണം, 12ന് അന്നദാനം, ആറിന് ദീപാരാധന, രാത്രി വിളക്കും പൂജയും എന്നിവ ഉണ്ടാകും. ഇന്ന് 6.30ന് ഭക്തിഗാനസുധ, എട്ടിന് സിനിമാറ്റിക് ഡാന്‍സ്, 10ന് നൃത്തസന്ധ്യ. നാളെ രാത്രി ഒന്‍പതിന് പുരുവംശം നൃത്തനാടകം. 15ന് ആറിന് ചെണ്ടമേളം, 8.30ന് പൊങ്കാല, വൈകിട്ട് 6.30ന് ഘോഷയാത്ര, 8.30ന് താലപ്പൊലിയും വിളക്കും. രാത്രി 9.30ന് കളിയാട്ടക്കാവ്. നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്കാരം. 12ന് മിമിക്സ്, മൂന്നിന് ആകാശവിസ്മയക്കാഴ്ച, നാലിന് വിളക്ക്.