വിതുര: ചെറ്റച്ചലില്‍ സമൂഹവിരുദ്ധര്‍ കൃഷി നശിപ്പിച്ചതായി പരാതി. ആര്‍.എ.വി. അജയകുമാര്‍, കൊന്നമൂട് മോഹന്‍പിള്ള എന്നിവരുടെ ഇരുപതോളം റബര്‍തൈകള്‍ വെട്ടിയും ഒടിച്ചും നശിപ്പിച്ച അക്രമികള്‍ സുകുമാരന്‍നായരുടെ വാഴകളും നശിപ്പിച്ചു. മൂന്നുവര്‍ഷം പ്രായമുള്ള റബര്‍തൈകളാണ് ഒടിച്ചിട്ടത്. ഇതേ സംഘം തന്നെ ചെറ്റച്ചലില്‍ വിനോദിന്റെ പിക്കപ്പ്‌വാനിലെ ബാറ്ററി അഴിച്ചുമാറ്റിയതായി പരാതിയുണ്ട്. ചെറ്റച്ചല്‍ കവലയില്‍ ഒതുക്കിയിട്ടിരിക്കുകയായിരുന്നു വാന്‍. എല്ലാവരും വിതുര പോലീസില്‍ പരാതി നല്‍കി.