പാലോട്: നാലാംക്ലാസ് വിദ്യാര്‍ഥിനിയെ മലയാളം അധ്യാപിക മര്‍ദിച്ച് കൈയെല്ല് പൊട്ടിച്ചതായി പരാതി. ഞാറനീലി അംബേദ്കര്‍ വിദ്യാനികേതന്‍ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണാ രാജന്റെ പിതാവ് ഇലഞ്ചിയം സ്വദേശി രാജനാണ് പട്ടികവര്‍ഗവകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
ക്രിസ്മസ് അവധിക്കു മുമ്പായിരുന്നു സംഭവം. കമ്പുകൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ തോളെല്ലിനും കൈയ്ക്കും മുറിവേറ്റു. സംഭവം പുറത്തറിയാതിരിക്കാനായി ഡോക്ടറെ വരുത്തി ചികിത്സിച്ചു. വിവരം വീട്ടില്‍ അറിയിക്കരുതെന്നും താക്കീത് ചെയ്തു. എന്നാല്‍ അവധിക്ക് കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടിയെ നെടുമങ്ങാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം മൂടിവെയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അധ്യാപിക മര്‍ദിച്ചുവെന്ന് ബോധ്യമായതിനെ തുടര്‍ന്ന് നടപടിക്കായി ഡയറക്ടര്‍ക്ക് അന്നുതന്നെ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.