വിതുര: ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് നഴ്‌സ് മെഡിക്കല്കോളേജ്ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പി.എച്ച്. നഴ്‌സ് കൊല്ലം കിഴക്കേകല്ലട ഉപ്പൂട് പാടാപ്പുഴ എസ്.എം. കോട്ടേജില്‍ സാലമ്മ ജോണ്‍ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ വിതുര ആസ്പത്രിയില്‍വെച്ചാണ് സാലമ്മ ജോണിന് നെഞ്ചുവേദനയുണ്ടായത്. പ്രാഥമിക ചികിത്സയ്ക്കുശേഷം 108 ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെങ്കിലും നെടുമങ്ങാടെത്തിയപ്പോഴേക്കും മരിച്ചു. മറ്റൊരു ആംബുലന്‍സില്‍ മൃതദേഹം വിതുര ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. രാത്രി എട്ടരയോടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.