വിതുര: വിതുര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ബി.ജെ.പി. പഞ്ചായത്ത് സമിതിയോഗം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാല്‍ ആസ്‌പത്രിയില്‍ ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. പ്രസിഡന്റ് തള്ളച്ചിറ ഗിരിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര്‍.മനു ഉദ്ഘാടനം ചെയ്തു. പട്ടന്‍കുളിച്ചപാറ മണിക്കുട്ടന്‍, കെ.പി.അശോകന്‍, ബാലചന്ദ്രന്‍, മണികണ്ഠന്‍, ശിവലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.