വിതുര: ഫെബ്രുവരി ഏഴു മുതല്‍ പത്തു വരെ തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരങ്ങള്‍ക്കു പുറമെ ഗ്രാമപ്രദേശങ്ങളും ചുവപ്പില്‍ മുങ്ങിക്കുളിച്ചു. സമ്മേളനത്തിന്റെ വരവറിയിച്ചു പ്രധാന ജംക്ഷനുകളിലും മറ്റും ഫ്ളെക്സ് ബോര്‍ഡുകളും നിശ്ചലദൃശ്യങ്ങളും കട്ട്ഒൌട്ടുകളും കൊടിതോരണങ്ങളും പോസ്റ്ററുകളും മറ്റും നിറഞ്ഞുകവിഞ്ഞു. എവിടെ തിരിഞ്ഞാലും ഫ്ളെക്സില്‍ നിര്‍മിച്ച വര്‍ണാഭമായ സമ്മേളനബോര്‍ഡുകള്‍ തിളങ്ങുന്നതു ദൃശ്യമാണ്.
ബോര്‍ഡുകളില്‍ കൂടുതലും ഇഎംഎസ്, എകെജി, പി. കൃഷ്ണപിള്ള, ഇ.കെ.നായനാര്‍, ര്‍കിഷന്‍സിങ്സുര്‍ജിത്, പ്രകാശ്കാരാട്ട്, പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദന്‍ എന്നിവരുടെ ചിത്രങ്ങളാണു പതിച്ചിട്ടുള്ളത്. മറ്റ് ആദ്യകാലനേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രങ്ങളും ബോര്‍ഡുകളില്‍ കാണാം. വ്യാപകമായി ചുവരുകളും എഴുതിക്കഴിഞ്ഞു.
പാര്‍ട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും മറ്റു പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ മല്‍സരിച്ചാണു ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലാത്ത ഒരു ജംക്ഷന്‍പോലും ജില്ലയില്‍ ഇല്ല. ജില്ലയിലെ സിഐടിയു യൂണിയനിലെ മുഴുവന്‍ തൊഴിലാളികളെയും തോട്ടം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളെയും ആദിവാസികളെയും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി
നടക്കുന്ന പ്രകടനത്തില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സമ്മേളനത്തിനു മുന്നോടിയായി ജില്ലാ, ഏരിയാ, ലോക്കല്‍കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാര്‍ഷികസെമിനാര്‍, ഞാറുനടീല്‍, മരമടി, തെങ്ങില്‍കയറ്റം, ക്രിക്കറ്റ്, വോളിബോള്‍, ഒാട്ടം, വടംവലി മല്‍സരങ്ങളും കലാമല്‍സരങ്ങളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നു. പാര്‍ട്ടിയുടെ ആദ്യകാലനേതാക്കളെ ആദരിക്കല്‍,അനുസ്മരണം,സാംസ്കാരികസമ്മേളനം,സംസ്ഥാന-ജില്ലാനേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പ്ഭേദമില്ലാതെ ഒറ്റക്കെട്ടോടെയാണു നേതാക്കളും അണികളും സംസ്ഥാനസമ്മേളനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പ്രകടനത്തില്‍ അവതരിപ്പിക്കുവാനുള്ള കായിക,കലാപരിപാടികളുടെയും,റെഡ് വൊളന്റിയര്‍ പരേഡിന്റെയും റിഹേഴ്സലുകള്‍ പുരോഗമിക്കുന്നു.
തലസ്ഥാനത്തു നടക്കുന്ന സംസ്ഥാനസമ്മേളനത്തെ വന്‍വിജയമാക്കാന്‍ സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്കു ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സമ്മേളനത്തെ ചരിത്രസംഭവമാക്കാന്‍ വേണ്ടി സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ലാനേതൃത്വവും അരയും തലയും മുറുക്കി രംഗത്തുണ്ട്.