വിതുര: ചായം ഭദ്രകാളി ക്ഷേത്രോത്സവം പ്രമാണിച്ച് ദേവിക്ക് സംഗീതാര്‍ച്ചനയും. വിതുര സ്വദേശി ബി.സുവീണ്‍ സംഗീതവും ഹരീഷ് മണ്ണറ രചനയും നിര്‍വഹിച്ച 'ശ്രീഭദ്ര' ദേവീസ്തുതികളാണ് സി.ഡി.യിലാക്കി ക്ഷേത്രത്തിന് സമര്‍പ്പിച്ചത്. എന്‍.രവീന്ദ്രന്‍ നായരുടെ (രാഹുല്‍ സ്റ്റുഡിയോ) നേതൃത്വത്തില്‍ തയ്യാറാക്കിയ സി.ഡി. പാലോട് രവി എം.എല്‍.എയില്‍നിന്ന് ക്ഷേത്ര പ്രസിഡന്റ് കെ.സോമശേഖരന്‍ നായര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ഷേത്ര സെക്രട്ടറി എന്‍.ശശിധരന്‍ നായര്‍ അധ്യക്ഷനായി. മണ്ണറ വേണു, പി.എസ്.പ്രശാന്ത്, ഗാനങ്ങള്‍ ആലപിച്ച അനില്‍കുമാര്‍, രാജി, ക്ഷേത്ര ഖജാന്‍ജി കെ.ജെ.ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.