വിതുര: ബോണക്കാട് തോട്ടത്തിലെ ജീവനക്കാരിയായ പ്രസന്നാ മോഹനന്റെ ക്വാര്‍ട്ടേഴ്‌സില്‍ പ്രഭാതഭക്ഷണത്തിന് രണ്ടു മയിലുണ്ടാകും. തോട്ടത്തിനപ്പുറത്തെ വനത്തില്‍ നിന്നാണ് ഇവ ദിവസവും രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ എത്തുന്നത്. വീട്ടുകാര്‍ അകത്തിരുന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ മയിലുകള്‍ക്ക് ആഹാരം ചിരട്ടയിലാക്കി പുറത്തുവെയ്ക്കുകയാണ് പതിവ്. കഴിച്ചശേഷം മടങ്ങുന്ന ഇവ ചിലപ്പോള്‍ വൈകുന്നേരങ്ങളിലും എത്തും. രാവിലെ വീട്ടില്‍ ആളില്ലാതിരുന്നാല്‍ പിന്നെ ഒന്നുരണ്ട് ദിവസത്തേക്ക് മയിലുകള്‍ വരാതിരിക്കുമെന്ന് ഗൃഹനാഥന്‍ ജി. മോഹനന്‍ പറയുന്നു. സംഘത്തില്‍ ഒരു മയില്‍കൂടിയുണ്ടെങ്കിലും അത് വീട്ടുകാരുമായി ഇണങ്ങിയിട്ടില്ല.