വിതുര: മാങ്കാട് എന്‍.എസ്.എസ്. കരയോഗം പൊതുയോഗം പ്രസിഡന്റ് ജി. ഭാസ്‌കരപിള്ളയുടെ അധ്യക്ഷതയില്‍ നടന്നു. മേഖലാ കണ്‍വീനര്‍ എസ്.എന്‍. രാജശേഖരന്‍ നായര്‍, എന്‍.എസ്.എസ്. ഇന്‍സ്‌പെക്ടര്‍ വിജു വി. നായര്‍, കണ്ണങ്കര ആര്‍. പ്രഭാകരന്‍ നായര്‍, മാങ്കാട് ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജി. ഭാസ്‌കരപിള്ള (പ്രസി.), കണ്ണങ്കര ആര്‍. പ്രഭാകരന്‍ നായര്‍ (സെക്ര.), കെ. മോഹന്‍കുമാര്‍ (ഖജാ.), ആര്‍.പരമേശ്വരന്‍ പിള്ള (വൈസ് പ്രസി.), മാങ്കാട് ഷിബു (ജോ. സെക്ര.).