വിതുര: ചെറ്റച്ചല്‍ പ്രദേശത്ത് അക്രമം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി വിതുര പോലീസില്‍ ഏല്പിച്ചു. മീനാങ്കല്‍ സ്വദേശി സനല്‍ (25), ചെറ്റച്ചല്‍ സ്വദേശികളായ റിജി (22), വിഷ്ണു (21), അമ്പാടി (21) എന്നിവരെയാണ് പിടികൂടിയത്. ചെറ്റച്ചല്‍ സ്വദേശി ഉണ്ണി (19) യെ കണ്ടെത്താനുള്ള ശ്രമം ഞായറാഴ്ച രാത്രിയും തുടര്‍ന്നു. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവര്‍ കഴിഞ്ഞ ദിവസം ചെറ്റച്ചലില്‍ റബ്ബര്‍, വാഴ കൃഷികള്‍ നശിപ്പിക്കുകയും വാഹനത്തിന്റെ ബാറ്ററി അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.
ചെറ്റച്ചലിലെ ആര്‍.എ.വി. അജയകുമാര്‍, കൊന്നമൂട് മോഹനന്‍പിള്ള എന്നിവരുടെ ഇരുപതോളം റബ്ബര്‍തൈകള്‍ വെട്ടിയും ഒടിച്ചും നശിപ്പിച്ചവര്‍ സുകുമാരന്‍നായരുടെ വാഴകളും നശിപ്പിച്ചു. മൂന്നു വര്‍ഷം പ്രായമുള്ള റബ്ബര്‍തൈകളാണ് ഒടിച്ചിട്ടത്. ചെറ്റച്ചലില്‍ വിനോദിന്റെ പിക്കപ്പ് വാനിലെ ബാറ്ററി അഴിച്ചുമാറ്റി. യുവാക്കളുടെ വഴിവിട്ട നടപടികള്‍ തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെയായിരുന്നു അക്രമം.
ചെറ്റച്ചല്‍ കാലംകാവ് വനത്തില്‍ ഏറെ നേരം തിരച്ചില്‍ നടത്തിയാണ് നാട്ടുകാര്‍ സനല്‍, വിഷ്ണു എന്നിവരെ പിടികൂടിയത്. ഗുണ്ടകളെ നാട്ടുകാര്‍ പിടികൂടിയെന്ന വിവരം പരന്നതിനെത്തുടര്‍ന്ന് വന്‍ ജനാവലിയാണ് ഞായറാഴ്ച ചെറ്റച്ചലിലെത്തിയത്.