പെരിങ്ങമ്മല: യാത്രാക്ലേശം അനുഭവിക്കുന്ന ഇക്ബാല്‍കോളേജ്-തെന്നൂര്‍ ഭാഗത്തേക്ക് ലോഫേ്‌ളാര്‍ ബസ് സര്‍വീസ് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളും അത്രതന്നെ ജീവനക്കാരും പ്രതിദിനം യാത്രചെയ്യുന്ന ഇവിടെ കോളേജ് സമയത്തുമാത്രമാണ് ബസ് വന്നുപോകുന്നത്.
ഈ സ്ഥിതി മാറ്റുന്നതിനായി ലോഫേ്‌ളാര്‍ ബസ്സുകള്‍ പരിഹാരമാകുമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.രഘുനാഥന്‍നായര്‍, മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൗഷാദ് എന്നിവര്‍ ഗതാഗതവകുപ്പ്മന്ത്രി വി.എസ്. ശിവകുമാറിന് നിവേദനം നല്‍കി.