വിതുര: റോഡരികില്‍ ഒതുക്കിയിട്ടിരുന്ന ജീപ്പ് കണ്ടപ്പോള്‍ മറ്റൊന്നും നോക്കിയില്ല മുന്‍ സീറ്റില്‍ത്തന്നെ കയറിക്കിടന്ന് സുഖമായി ഉറങ്ങി. മദ്യത്തിന് മുന്നില്‍ പോലീസ് ജീപ്പ് ഒന്നുമല്ലെന്ന് തെളിയിച്ചത് വിതുര സ്വദേശിയായ യുവാവായിരുന്നു. ശനിയാഴ്ച വൈകീട്ട് വിതുര തയ്ക്കാവ് കവലയിലായിരുന്നു സംഭവം. ഗിയര്‍ബോക്‌സ് കേടായി പോലീസ് ജീപ്പ് ഒതുക്കിയിട്ടശേഷം മെക്കാനിക്കിനെ വിളിക്കാന്‍ പോയസമയത്തായിരുന്നു മദ്യപന്‍ കയറിക്കിടന്ന് ഉറങ്ങിയത്. നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ദൃശ്യം പകര്‍ത്തിയശേഷം പോലീസില്‍ വിളിച്ച് വിവരം പറഞ്ഞു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.