പാലോട്: മഴവെള്ളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ഇരുന്നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകളും, നൂറ് കുടുംബങ്ങള്‍ക്ക് മരുന്ന് കിറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരം ലയണ്‍ ഗിംഗോയുടെ നേതൃത്വത്തില്‍ പെരിങ്ങമ്മല സാന്ത്വനവുമായി സഹകരിച്ചാണ് ആശ്വാസ സഹായങ്ങള്‍ വിതരണം ചെയ്തത്. പെരിങ്ങമ്മല യു.പി.എസില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം പേര്‍ എത്തി. ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം ലയണ്‍സ് ഗവര്‍ണര്‍ ഡോ. സി. രാമകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കിറ്റുകള്‍ ലയണ്‍സ് ഗിംഗോയുടെ പ്രസിഡന്റ് പ്രൊഫ. എ. കൃഷ്ണകുമാര്‍ വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളില്‍ നിന്നായി ഇരുപതിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പും നടന്നു. ഉദ്ഘാടനസമ്മേളനത്തില്‍ വി.കെ. മധു, ഡി. രഘുനാഥന്‍ നായര്‍, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൗഷാദ്, വി. പ്രസാദ്, ഷീലാ പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.