പെരിങ്ങമ്മല: രണ്ടുവട്ടം സര്‍ക്കാര്‍ ലക്ഷങ്ങള്‍ അനുവദിച്ചിട്ടും പണി തുടങ്ങാതെ ചോര്‍ന്നൊലിച്ചുകിടക്കുന്ന തെന്നൂര്‍ വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഇക്ബാല്‍ നഗര്‍ പൗരസമിതി സമ്മേളനം ആവശ്യപ്പെട്ടു. ഫയലുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല. കറണ്ടില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുമാകുന്നില്ല.
നിസാര ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ പോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടാണിവിടെ. പൊന്‍മുടി മുതല്‍ പെരിങ്ങമ്മല വരെയുള്ള വിസ്തൃതമായ പ്രദേശമാണ് തെന്നൂര്‍ വില്ലേജിന്റെ പരിധിയില്‍ വരുന്നത്. വില്ലേജ് ഓഫീസിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ടി.എ. വഹാബിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.എം. ഇസഹാക്ക് ഹാജി, തടത്തില്‍ ഷിഹാബ്, മണ്‍പുറം റഷീദ്, ഇ.എം. സൈനുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.