പെരിങ്ങമ്മല: വാമനപുരം ബ്ലോക്ക് പഞ്ചായത്തും ക്ഷീരവികസന വകുപ്പും സംയുക്തമായി 40 പശുക്കുട്ടികളെ കുടുംബശ്രീ വഴി വിതരണംചെയ്തു. ബ്ലോക്ക് അംഗം ജുമൈലാ സത്താറിന്റെ കീഴില്‍ വരുന്ന ഇക്ബാല്‍ കോളേജ്, പെരിങ്ങമ്മല, കൊച്ചുകരിക്കകം, തെന്നൂര്‍ വാര്‍ഡുകളില്‍ ഉള്‍പ്പെട്ട 40 കുടുംബങ്ങള്‍ക്കാണ് പശുക്കുട്ടികളെ നല്‍കിയത്.
പശുക്കളെ കൂടാതെ പദ്ധതിയുടെ ഭാഗമായി ഇന്‍ഷുറന്‍സ് പരിരക്ഷ, സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ, രോഗപ്രതിരോധ ഔഷധങ്ങള്‍ എന്നിവയും നല്‍കി. ജുമൈലാ സത്താര്‍ പശുക്കന്നുകളുടെ വിതരണോദ്ഘാടനം നടത്തി. വാര്‍ഡംഗങ്ങളായ എ.സന്തോഷ്, ഡി. പുഷ്‌കരാനന്ദന്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.