പാലോട്. കര്‍ഷകന്റെ വിളവു നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊല്ലാന്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമം നടപ്പിലാക്കാന്‍ വനപാലകര്‍ മുന്നോട്ടുവരണമെന്നു കര്‍ഷക കോണ്‍ഗ്രസ് പെരിങ്ങമ്മല മണ്ഡലം സംഘടിപ്പിച്ച കര്‍ഷക കൂട്ടായ്മ ആവശ്യപ്പെട്ടു. നിയമം കര്‍ഷകനെ സംബന്ധിച്ച് ഏറെ അനുഗ്രഹമാണെങ്കിലും അതു നടപ്പിലാക്കുന്ന കാര്യത്തില്‍ വനം വകുപ്പ് തികഞ്ഞ അനാസ്ഥ കാട്ടുന്നതായി കൂട്ടായ്മ ആരോപിച്ചു. പെരിങ്ങമ്മലയിലെ കൃഷിഭവന്‍ കര്‍ഷകരുടെ സൌകര്യത്തിനായി പുതിയ മന്ദിരത്തിലേക്കു മാറ്റണമെന്നും കര്‍ഷക സമിതികളില്‍ അനര്‍ഹരെ തിരുകിക്കയറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി. വേണുഗോപാലന്‍നായര്‍ അധ്യക്ഷനായിരുന്നു.