വിതുര: ചായം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം അഞ്ചിന് കൊടിയേറി ഏഴിന് സമാപിക്കുമെന്ന് പ്രസിഡന്റ് എം. സുകുമാരന്‍നായര്‍, സെക്രട്ടറി മാങ്കാട്ട് സുകുമാരന്‍ എന്നിവര്‍ അറിയിച്ചു. അഞ്ചിന് രാവിലെ ആറിന് അഖണ്ഡനാമജപം, 6.30ന് ആദിത്യപൊങ്കാല, ഏഴിന് ഭക്തിപ്രഭാഷണം, 7.30ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് ഭക്തിഗാനസുധ.
ആറിന് രാവിലെ 7.30ന്പ്രഭാതഭക്ഷണം, 9.30ന് പുള്ളുവന്‍പാട്ടോടെ നാഗരൂട്ട്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി ഏഴിന് അഗ്‌നിക്കാവടി, 8.30ന് നാടകം. ഏഴിന് രാവിലെ 6.30ന് പ്രഭാതഭക്ഷണം, ഏഴ് മുതല്‍ കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് അന്നദാനം, രാത്രി ഏഴിന് കല്ലറ മുരളിയുടെ സംഗീത സദസ്സ്, ഒമ്പതിന് ഭക്തിഗാനമേള, തുടര്‍ന്ന് പൂത്തിരിമേളം.