വിതുര: രാഷ്ട്രീയ അടിമത്തത്തിനെതിരെ ദളിത് ശാക്തീകരണത്തിന് ആഹ്വാനം ചെയ്ത് പട്ടികജാതി-പട്ടികവര്‍ഗ സര്‍വീസ് സൊസൈറ്റി വിതുര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിതുര വിന്‍സന്റിന്റെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് എ. പി. കക്കാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഖജാന്‍ജി പി. എസ്. ശകുന്തള, ഐ. രാജന്‍, പി. എം. രാജീവ്, പി. എ. ജയന്‍, എസ്. ജയചന്ദ്രന്‍, ആര്‍. ലീല, പൊന്‍മുടി പരമശിവം, സി. വിചിത്ര, എ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.