വിതുര: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അരുവിക്കര നിയോജകമണ്ഡലത്തിലെ രണ്ട് ആദിവാസി ഉൌരുകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അന്‍പതു ലക്ഷം രൂപ അനുവദിച്ചതായി സ്ഥലം എംഎല്‍എയും സ്പീക്കറുമായ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. വിതുര പഞ്ചായത്തിലെ ആലുംമൂട്ടില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മുപ്പതു ലക്ഷവും കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ചോനാംപാറയില്‍ വികസനത്തിനായി ഇരുപതു ലക്ഷം രൂപയുമാണ് അനുവദിച്ചത്. തുക അനുവദിച്ച എ.കെ. ആന്റണിക്കു ജി. കാര്‍ത്തികേയന്‍ നന്ദി രേഖപ്പെടുത്തി.