വിതുര. തലത്തൂതക്കാവില്‍ പട്ടികവര്‍ഗ വികസന ഫണ്ട് വിനിയോഗിച്ചു പുതിയപാലം നിര്‍മിക്കുന്നത് ആദിവാസികള്‍ക്കു പ്രയോജനകരമായ രീതിയിലായിരിക്കണമെന്ന് ആദിവാസിമാഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 25 സെറ്റില്‍മെന്റുകളിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കു ഗുണകരമാകുന്ന രീതിയില്‍ ഡാംസൈറ്റ് റോഡും ആറ്റുമണ്‍പുറം റോഡും ബന്ധിപ്പിച്ചു പാലം നിര്‍മിക്കണം.
ആദിവാസികളുടെ ആവശ്യം പരിഗണിക്കാതെ രണ്ടു വന്‍കിട തോട്ടമുടമകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണു ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വികസനവകുപ്പും ശ്രമിക്കുന്നതെന്ന് എഎംഎസ് ഭാരവാഹികളായ മോഹനന്‍ ത്രിവേണി, ജെ.എസ്. സുരേഷ്കുമാര്‍, എം. നാരായണന്‍, സന്തോഷ്കരിപ്പാലം എന്നിവര്‍ ആരോപിച്ചു.