WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, February 2, 2012

പാലോട് മേള 7 മുതല്‍ 15 വരെ


പാലോട്: 49-ാമത് പാലോട് മേള ഏഴിന് തുടങ്ങി. 15 ന് സമാപിക്കും. കാര്‍ഷിക കലാവ്യാപാര മേള, കന്നുകാലിച്ചന്ത, വിനോദസഞ്ചാരവാരാഘോഷം എന്നിവയാണ് മേളയിലെ പ്രധാന പരിപാടികള്‍, 7 ന് രാവിലെ 10 ന് വി.കെ. മധു മേള ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 ന് പഞ്ചാരിമേളം, 6 ന് വിനോദസഞ്ചാര വാരാഘോഷം ഉദ്ഘാടനം സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, രാത്രി 9 ന് നാടകം.

8 ന് രാവിലെ 10 ന് കാര്‍ഷിക സെമിനാര്‍ 'ജൈവ കീടനിയന്ത്രണം- വിളകളില്‍' വൈകുന്നേരം 4 ന് ഇരട്ടകളുടെ സംഗമം, 6 ന് ഗ്രാമസന്ധ്യ, രാത്രി 9 ന് നൃത്തനൃത്ത്യങ്ങള്‍.

9 വ്യാഴം രാവിലെ 10 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്, 11 ന് റബ്ബര്‍ കര്‍ഷക സെമിനാര്‍, വൈകീട്ട് 3 ന് ഓലമെടയല്‍, തേങ്ങപൊതിക്കല്‍ മത്സരം, രാത്രി 9 ന് നാടകം, 10 വെള്ളി രാവിലെ 9.30 ന് സെമിനാര്‍ സമ്പൂര്‍ണ ശുചിത്വരോഗ്യം രാത്രി 8 ന് നൃത്തസംഗമം.

11 ശനി രാവിലെ 10 ന് സെമിനാര്‍ കൗമാരക്കാരിലെ മാനസികപ്രശ്‌നങ്ങള്‍. ഉച്ചയ്ക്ക് 2 ന് കുടുംബശ്രീസംഗമം വൈകീട്ട് 4 ന് 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ പുഞ്ചിരിമത്സരം. 6.30 ന് കാവ്യസന്ധ്യ, രാത്രി 7 ന് സിനിമാറ്റിക് ഡാന്‍സ്, 8.30 ന് നാടകം, 12, ഞായര്‍ രാവിലെ 10 ന് എല്‍.പി.യു.പി.എച്ച്.എസ്. വിഭാഗം ചിത്രരചനാ മത്സരം, വൈകീട്ട് 3 ന് കടങ്കഥ, പഴഞ്ചൊല്ല് മത്സരം, 6 ന് കര്‍ഷകരെ ആദരിക്കല്‍, രാത്രി 8.30 ന് നൃത്തനൃത്ത്യങ്ങള്‍, 13 തിങ്കള്‍ രാവിലെ 10 ന് സൗജന്യ ദന്തപരിശോധനാക്യാമ്പ്, 11 ന് സെമിനാര്‍ 'കുട്ടികളുടെ അവകാശങ്ങള്‍' വൈകീട്ട് 5 ന് സാംസ്‌കാരിക സമ്മേളനം രാത്രി 8 ന് നാടകം. 10 ന് താരവിശേഷം 14 ചൊവ്വാഴ്ച രാവിലെ 10 ന് പരിസ്ഥിതി സെമിനാര്‍, 11 ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, വൈകീട്ട് 3 ന് വടം വലിമത്സരം, 15 ബുധന്‍ രാവിലെ 10 ന് സെമിനാര്‍ സ്ത്രീശാക്തീകരണം, വൈകീട്ട് 5 ന് സമാപന സമ്മേളനം ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണന്‍, മുഖ്യാതിഥി- ജഗതി ശ്രീകുമാര്‍, രാത്രി 9.30 ന് ആകാശവര്‍ണക്കാഴ്ച, 10.30 ന് ഗാനമേള.