വിതുര: അഷ്‌റഫിന്റെ വീടിന്റെ ചുമരില്‍ ഒരു നബിവചനം പതിച്ചിട്ടുണ്ട്: ''കുട്ടികളെ സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക''. പേരക്കുട്ടി അന്‍സിയെ അഗാധമായി സ്‌നേഹിച്ചിരുന്ന അഷ്‌റഫിന് കഴിഞ്ഞ ഡിസംബര്‍ 15ന് അവളെ നഷ്ടപ്പെട്ടു. വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ മുതല്‍ ലോകാരോഗ്യ സംഘടനയിലെ പ്രതിനിധികള്‍ വരെ പറഞ്ഞത് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് അന്‍സി മരിച്ചതെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം കിട്ടിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊരു സാധ്യതയേ പരാമര്‍ശിക്കുന്നില്ല. സംശയത്തിന്റെ മുന നീളുന്നത് മരണത്തിന്റെ തലേദിവസം കുഞ്ഞിന് നല്‍കിയ 'പെന്റാവലന്റ്' കുത്തിവെയ്പിലേക്കും. ആരോഗ്യ വകുപ്പ് അധികൃതരോട് അഷ്‌റഫ് ചോദിക്കുന്നതും അതുതന്നെ: ''എന്റെ പേരക്കുട്ടിയെ സര്‍ക്കാര്‍ കുത്തിവെച്ച് കൊല്ലുകയായിരുന്നോ?''
വിതുര ചെറ്റച്ചല്‍ മരുതുംമൂട് ഷാരിയര്‍ മന്‍സിലില്‍ എ.അഷ്‌റഫിന്റെ മകള്‍ ഷാജിലയുടെ പുത്രി അന്‍സി മരിക്കുമ്പോള്‍ 59 ദിവസം മാത്രമായിരുന്നു പ്രായം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ 'പെന്റാവലന്റ്' കുത്തിവെയ്പിന്റെ ഉദ്ഘാടനദിവസമായ ഡിസംബര്‍ 14നാണ് വിതുര ആസ്പത്രിയില്‍ കുഞ്ഞിന് കുത്തിവെയെ്പടുത്തത്. പിറ്റേന്ന് പുലര്‍ച്ചെ അന്‍സി മരിച്ചു. വിതുര ആസ്പത്രിയിലെത്തി അഷ്‌റഫ് ബഹളംവെച്ചതിനെത്തുടര്‍ന്ന് വിതുര പോലീസ് കേസെടുക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തു.
പെന്റാവലന്റ് വാക്‌സിന്റെ ഇന്ത്യയിലെതന്നെ പ്രഥമ പരീക്ഷണമായിരുന്നതിനാല്‍ ലോകാരോഗ്യസംഘടനാ പ്രതിനിധികള്‍ വരെ മരണത്തെപ്പറ്റി പഠിക്കാനെത്തി. മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറിയെന്ന നിഗമനത്തില്‍ ഏവരും എത്തിയപ്പോള്‍ അഷ്‌റഫ് ഒഴികെ വീട്ടില്‍ എല്ലാവര്‍ക്കും അത് വിശ്വസിക്കേണ്ടിവന്നു. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ അഷ്‌റഫിന്റെ സംശയം അസ്ഥാനത്തായിരുന്നില്ലെന്ന് എല്ലാവരും ശരിവെയ്ക്കുന്നു. ബാഹ്യവസ്തുവിനോടുള്ള ശരീരത്തിന്റെ പ്രതികരണമാണ് മരണകാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
കുഞ്ഞിന്റെ മരണത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിലപാട്.