പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിനു കീഴിലുള്ള ബനാന നഴ്‌സറിയില്‍ അനധികൃതമായി തൊഴിലാളികളെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് 54 കരാര്‍ തൊഴിലാളികളും പണിമുടക്കി.
നേരത്തെ ഫാം കൗണ്‍സിലും ബനാന നഴ്‌സറി ഉദ്യോഗസ്ഥരും ചേര്‍ന്ന് ചര്‍ച്ചചെയെ്തടുത്ത ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 21 തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം ബി.ഡി.ഒ. പുതിയ ലിസ്റ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക്.
2008 ഡിസംബര്‍ 18ന് മുന്‍പ് പണിയെടുത്തിരുന്നവരെ ഉള്‍ക്കൊള്ളിച്ചാണ് ജനവരി 3ന് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്. എന്നാല്‍ ഇതില്‍ ചില തൊഴിലാളികള്‍ ഉള്‍പ്പെട്ടില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കേണ്ടിവന്നതെന്ന് ബി.ഡി.ഒ. പറയുന്നു. എന്നാല്‍ പുതിയ ലിസ്റ്റിലുള്ള 18 പേരും നേരത്തെ ജില്ലാ കൃഷിത്തോട്ടത്തിനു കീഴില്‍ പണിയെടുത്തിരുന്നവരല്ലെന്നും രാഷ്ട്രീയപ്രേരിതമായി തിരുകിക്കയറ്റിയവരാണെന്നും നിലവിലുള്ള കരാര്‍ തൊഴിലാളികള്‍ പറയുന്നു.
അനധികൃതമായി തിരുകിക്കയറ്റിയ തൊഴിലാളികളെ വെച്ച് മുന്നോട്ടുപോകാനാവില്ലെന്നും ഫാം കൗണ്‍സിലിന്റെയും സര്‍ക്കാര്‍ ചട്ടങ്ങളെയും മറികടന്നുള്ള തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി അനിശ്ചിതകാലസമരത്തിന് കത്തുനല്‍കിയശേഷമാണ് കരാര്‍ തൊഴിലാളികള്‍ സമരം പ്രഖ്യാപിച്ചത്.