പാലോട്: ആദിവാസികള്‍ക്ക് കൂടിച്ചേരാനും അവരുടെ മുന്നില്‍ വായനയുടെ ലോകം തുറന്നിടുന്നതിനും റോട്ടറി ക്ലബ്ബിന്റെ വക സാംസ്‌കാരിക നിലയവും വായനശാലയും പണിതുനല്‍കി. പെരിങ്ങമ്മല പഞ്ചായത്തിലെ ചല്ലിമുക്കില്‍ പാമ്പ് ചത്തമണ്‍ സെറ്റില്‍മെന്റിലാണ് ആദിവാസികള്‍ക്കായി പുതിയ കേന്ദ്രം ഒരുങ്ങിയത്. തിരുവനന്തപുരം സൗത്ത് റോട്ടറി ക്ലബ്ബ് 13 ലക്ഷം ചെലവിട്ട് പണിതീര്‍ത്ത സാംസ്‌കാരിക നിലയവും വായനശാലയും 8ന് വൈകുന്നേരം 6ന് ആദിവാസി ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മി നാടിനു സമര്‍പ്പിക്കും.
നൂറുപേര്‍ക്ക് ഇരിക്കാവുന്ന ഹാളും വായനശാലയും ലൈബ്രറിയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പാമ്പ് ചത്തമണ്‍, കലയപുരം ആദിവാസി ഊരുകളിലെ ചെറിയ സാംസ്‌കാരിക യോഗങ്ങള്‍ക്ക് കെട്ടിടം ഉപയോഗിക്കാം. വൈദ്യുതീകരിച്ച കെട്ടിടത്തില്‍ ഫാനുകളും കുടിവെള്ളവും സജ്ജമാക്കിക്കഴിഞ്ഞു. പഞ്ചായത്തുവക കിണര്‍ നവീകരിച്ച് കുടിവെള്ള സൗകര്യവും ലഭ്യമാക്കിയതായി പ്രസിഡന്റ് ഗോപകുമാറും സെക്രട്ടറി വര്‍ഗീസ് പണിക്കരും പറഞ്ഞു. റോട്ടറി ക്ലബ്ബ് ഗവര്‍ണര്‍ ഡോ. ബാബു ചാക്കോ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 37 വര്‍ഷം പിന്നിടുന്ന ക്ലബ്ബിന്റെ ഏറ്റവും വലിയ സംരംഭമാണ് ഇത്. ആദിവാസിമേഖലയായ കലയപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാംസ്‌കാരിക കേന്ദ്രത്തിന്റെ വരവ് ഒരു പുതിയ വഴിത്തിരിവാകും.