വിതുര: വിതുര മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന റാലിക്ക് മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. വിതുര ടൗണ്‍ മസ്ജിദ് ജങ്ഷനില്‍ നടന്ന സ്വീകരണത്തിന് പ്രസിഡന്റ് എ.എ. റഷീദ്, സെക്രട്ടറി താവയ്ക്കല്‍ ഖരീം എന്നിവര്‍ നേതൃത്വം നല്‍കി.