വിതുര: ശക്തമായ പാണ്ടിക്കാറ്റിനെ തുടര്‍ന്നു പൊന്‍മുടി റോഡില്‍ കടപുഴകിവീണ കൂറ്റന്‍ മരം മുറിച്ചുമാറ്റാത്തതിനെ തുടര്‍ന്ന് അപകടങ്ങള്‍ പതിവാകുന്നു. നാലുദിവസം മുന്‍പ് പൊന്‍മുടി നാലാം വളവിനു സമീപമാണു കാറ്റത്ത് മരം നിലംപൊത്തി വീണത്. മരത്തിന്റെ ശിഖരം മുറിച്ചു ഗതാഗതം പുനസ്ഥാപിച്ചെങ്കിലും റോഡിന്റെ മുക്കാല്‍ ഭാഗംവരെ ഇപ്പോഴും മരം കിടക്കുകയാണ്.
പൊന്‍മുടി വിതുര റോഡില്‍ കാറ്റത്തു നാലിടങ്ങളില്‍ മരം വീണു മണിക്കൂറുകളോളം ഗതാഗതതടസ്സം ഉണ്ടായി. ഇന്നലെ വൈകിട്ട് ബസിനു സൈഡ് നല്‍കുന്നതിനിടയില്‍ ബൈക്ക് മരത്തിലിടിച്ചു മറിഞ്ഞ് ബൈക്ക് യാത്രകരായ രണ്ടു യുവാക്കള്‍ക്കു പരുക്കേറ്റു. വാഹനങ്ങള്‍ക്ക് ഇൌ ഭാഗത്തു സൈഡ് നല്‍കാന്‍ കഴിയാറില്ല. യാത്രാതടസ്സവുമുണ്ട്. മരം അടിയന്തരമായി മുറിച്ചുമാറ്റണമെന്നു പൊന്‍മുടി നിവാസികള്‍ ആവശ്യപ്പെട്ടു.