വിതുര: സുബ്രഹ്മണ്യഭക്തിയുടെ നേര്‍ക്കാഴ്ചയായ അഗ്‌നിക്കാവടി ദര്‍ശിക്കാന്‍ വന്‍ ജനക്കൂട്ടം. വിതുര ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രിയിലാണ് അഗ്‌നിക്കാവടി നടന്നത്. നെയ്യാണ്ടിമേളത്തിന്റെ മുറുക്കത്തില്‍ രണ്ട് നേര്‍ച്ചക്കാരാണ് കനലാട്ടം നടത്തിയത്.
നൂറ്റാണ്ടോളം പഴക്കമുള്ള ചായം സുബ്രഹ്മണ്യക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തിലൊരിക്കലാണ് അഗ്‌നിക്കാവടി നടത്തുന്നതെന്ന് സെക്രട്ടറി മാങ്കാട് സുകുമാരന്‍ അറിയിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രമേല്‍ശാന്തി രാജീവ് നാരായണന്‍പോറ്റി കാര്‍മികത്വം വഹിച്ചു. തൈപ്പൂയ ഉത്സവം ചൊവ്വാഴ്ച സമാപിക്കും.