പാലോട്: ജില്ലാപഞ്ചായത്തിന്റെ പാലോട് ഡിവിഷനില്‍ റോഡുകള്‍ക്കും കുടിവെള്ള വിതരണത്തിനും പ്രാധാന്യം നല്‍കി ഒന്നരക്കോടി രൂപയുടെ പുതിയ പദ്ധതികള്‍ തുടങ്ങിയതായി ജില്ലാപഞ്ചായത്തംഗം സോഫീതോമസ് പറഞ്ഞു.
ചെറ്റച്ചല്‍-സൂര്യകാന്തി റോഡ് (10 ലക്ഷം), പച്ചക്ഷേത്രം-പുലിയൂര്‍ റോഡ് (10 ലക്ഷം), സത്രക്കുഴി-ആലുവിള കോളനി റോഡ് (10 ലക്ഷം), മങ്കയം-അടിപറമ്പ് റോഡ് (8 ലക്ഷം), പ്ലാമൂട്-ചിപ്പന്‍ചിറ റോഡ് (10 ലക്ഷം), കൊല്ലരുകോണം-കരിമണ്‍കോട് റോഡ് (10 ലക്ഷം) എന്നീ റോഡുകളാണ് പുതുതായി ഗതാഗതയോഗ്യമാക്കുന്നത്.
കുടിവെള്ള വിതരണത്തിനും പുതിയ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതേക്കര്‍ കോളനി കുടിവെള്ള പദ്ധതി, പാലോളി കോളനി-പനങ്ങോട് കുടിവെള്ളവിതരണ പദ്ധതി, പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ഞാറനീലി-ഇലഞ്ചിയം കുടിവെള്ള വിതരണ പദ്ധതി, ഒരുപറക്കരിക്കകം-പന്നിയോട്ടുകടവ്, മുത്തിപ്പാറ, കലയപുരം എന്നിവിടങ്ങളില്‍ കുടിവെള്ളവിതരണ പദ്ധതികള്‍ തുടങ്ങുന്നതിനും 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പണികള്‍ പുരോഗമിച്ചുവരുന്നതായും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ പഞ്ചായത്തംഗം സോഫീതോമസ് അറിയിച്ചു.