വിതുര: പ്രകൃതിരമണീയമായ പൊന്‍മുടി അപ്പര്‍സാനറ്റോറിയത്തിനു സമീപം പ്രാചീനകാലം മുതലേ സ്ഥിതിചെയ്യുന്ന സീതാദേവി ക്ഷേത്രം വനം വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഏറ്റെടുത്തു സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു പൊന്‍മുടി വാര്‍ഡംഗം സുകുമാരി മനോഹരന്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിനും വനംമന്ത്രി കെ.ബി.ഗണേഷ്കുമാറിനും നിവേദനം നല്‍കി.
എല്ലാ വര്‍ഷവും മകരവിളക്ക് ദിനത്തില്‍ ഇവിടെ നടക്കുന്ന പൊങ്കാലയില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനുപേര്‍ എത്താറുണ്ട്. ആദിവാസികളാണു പൂജകളും മറ്റും നടത്തുന്നത്. ഒാരോ വര്‍ഷം കഴിയുന്തോറും പൊങ്കാല അര്‍പ്പിക്കുവാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയാണ്. വനവാസകാലത്തു ശ്രീരാമനും സീതാദേവിയും ഇവിടെ അധിവസിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.
കടുത്ത വേനല്‍ക്കാലത്തുപോലും വറ്റാത്ത ഒരു കുളവും സമീപമുള്ള പാറപ്പുറത്ത് ഒരു വലിയ കാല്‍പ്പാടും ഉണ്ട്. സീതാദേവി ഇവിടെ കുളിച്ചിരുന്നുവെന്നും പാറയില്‍ പതിഞ്ഞുകിടക്കുന്ന കാല്‍പ്പാട് ശ്രീരാമന്റേതാണെന്നുമാണ് ആദിവാസികളുടെ വിശ്വാസം. ക്ഷേത്രം ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ശബരിമലയില്‍ പുരുഷന്‍മാര്‍ പോകുന്നതുപോലെ സീതാക്ഷേത്രത്തില്‍ അനേകം സ്ത്രീജനങ്ങള്‍ എത്തുമെന്നും ഇതുവഴി സര്‍ക്കാരിനു മികച്ച വരുമാനം ലഭ്യമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.