വിതുര: ഇന്നലെ വൈകിട്ട് തിമര്‍ത്തു പെയ്ത മഴയെ തുടര്‍ന്ന് വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക മേഖലകളും മണിക്കൂറുകളോളം ഇരുട്ടിലായി. പൊന്നാംചുണ്ട് പ്രദേശത്ത് വ്യാപകമായി റബര്‍ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വൈദ്യുതി ലൈനിലേക്കു വീണതുമൂലമാണു വൈദ്യുതി നിലച്ചത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു റബര്‍ മരങ്ങള്‍ നിലം പൊത്തി. റബര്‍കര്‍ഷകര്‍ക്കു മഴ കനത്ത നാശമാണു വിതച്ചത്.
മരംവീണ് വൈദ്യുതിലൈനുകള്‍ വ്യാപകമായി പൊട്ടിവീണു. ലക്ഷങ്ങളുടെ നാശനഷ്ടമുള്ളതായി വൈദ്യുതിവകുപ്പ് അധികൃതര്‍ അറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തിയാണു രാത്രി മരങ്ങള്‍ മുറിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണു നിനച്ചിരിക്കാതെ മഴ തിമര്‍ത്തുപെയ്തത്. മഴ മണിക്കൂറുകളോളം നീണ്ടതോടെ നദിയിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. രാത്രിയിലും മരങ്ങള്‍ മുറിച്ചുമാറ്റുകയാണ്. വൈദ്യുതി വിതരണം പൂര്‍ണമായി ഇന്നേ പുന:സ്ഥാപിക്കാന്‍ കഴിയൂവെന്ന് എഇ അറിയിച്ചു.