വിതുര: ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വിതുര ആനപ്പെട്ടി എഎസ് ഭവനില്‍ അരുണ്‍നാഥിന്റെ ഹീറോഹോണ്ട ഡീലക്സ് ബൈക്ക് മോഷണം പോയതായി പരാതി. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍നിന്നാണ് ഇന്നലെ വൈകിട്ട് ബൈക്ക് മോഷ്ടിച്ചത്. അരുണ്‍നാഥ് ആശുപത്രി വളപ്പിലെ പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് വച്ചശേഷം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ പോയി മടങ്ങിവന്നപ്പോള്‍ ബൈക്ക് കാണാതായി. നെടുമങ്ങാട് പൊലീസില്‍ പരാതി നല്‍കി.