പാലോട്: തെന്നൂര്‍ സ്വദേശി യൂസഫിനെ പാലോട് സര്‍ക്കാര്‍ ആശുപത്രിയില്‍വച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. സാരമായി പരുക്കേറ്റ യൂസഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ ചികില്‍സയ്ക്കു വിധേയനാക്കി. ഇന്നലെ ഉച്ചയോടെയാണു സംഭവം. കെഎസ്യുക്കാരനായ നാദിര്‍ഷായും എസ്എഫ്ഐക്കാരനായ നഹാസും തമ്മില്‍ വ്യക്തിപരമായി ഉണ്ടായ കയ്യേറ്റത്തില്‍ പരുക്കേറ്റ നാദിര്‍ഷായെ ചികില്‍സയ്ക്കായി ബന്ധുവായ യൂസഫ് പാലോട് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ അവിടെ ഒരു സംഘം ഡിവൈഎഫ്ഐക്കാര്‍ നാദിര്‍ഷായെ ആക്രമിക്കാനായി എത്തിയതായും നാദിര്‍ഷായെ കിട്ടാത്തതുമൂലം യൂസഫിനെ ക്രൂരമായി മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം കോളജില്‍വച്ച് എസ്എഫ്ഐക്കാരനായ നഹാസിനെ നാദിര്‍ഷായും സംഘവും ആക്രമിച്ചതായും പരുക്കേറ്റ നഹാസിനെ ആശുപത്രിയില്‍ വീണ്ടും ആക്രമിക്കുകയായിരുന്നുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതായും യൂസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.