വിതുര: വിതുര മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടാല്‍ വൈദ്യുതി ഓഫീസിലേക്ക് ഫോണ്‍വിളിച്ച് വിവരം ആരായാമെന്ന് ആരും കരുതണ്ട. 'ഈ നമ്പര്‍ നിലവിലില്ല' എന്ന മറുപടിയേ കിട്ടൂ. ഏറെ വൈകി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കഴിയുമ്പോള്‍ ഫോണും 'താനേ' ശരിയാകും. ഉപഭോക്താക്കളുടെ ശകാരം കാരണം ഫോണിന്റെ റിസീവര്‍ മാറ്റിവെയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടുപോയ വൈദ്യുതി പുനഃസ്ഥാപിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. അതുവരെ ഓഫീസിലെ ഫോണും പ്രവര്‍ത്തിച്ചില്ല.