പാലോട്: സംയുക്ത ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലോട് മേഖലയില്‍ നിന്നും വിരമിച്ച പാലോട് സ്വദേശി അപ്പുക്കുട്ടന് യാത്രയയപ്പ് നല്‍കി. കൊച്ചുകരിക്കകം നൗഷാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം എ. റഷീദ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജെ. അജിത്ത്, കുട്ടപ്പന്‍നായര്‍, മാതാവിജയന്‍, മനേഷ് ജി. നായര്‍, ജോണ്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലമായി ഐ.എന്‍.ടി.യു.സി. സംഘടനയില്‍ പണിയെടുക്കുകയായിരുന്നു അപ്പുക്കുട്ടന്‍നായര്‍. ക്ഷേമനിധിയും ഉപഹാരങ്ങളും ചടങ്ങില്‍ നല്‍കി.