പാലോട്: നബിദിനാഘോഷങ്ങളുടെ ഭാഗമായി മടത്തറ ടൌണ്‍ ജുമാ മസ്ജിദിന്റെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്കുള്ള സഹായങ്ങള്‍ വിതരണം ചെയ്തു. ഇമാം മുഹമ്മദ് ഷാഫി റഷാദിയുടെ അധ്യക്ഷതയില്‍ എന്‍. പീതാംബരകുറുപ്പ് എംപി ഉദ്ഘാടനം ചെയ്തു.
മുല്ലക്കര രത്നാകരന് എംഎല്‍എ, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന്‍നായര്‍, ജമാ അത്ത് പ്രസിഡന്റ് എന്‍. നിസാര്‍, വെള്ളാഞ്ചിറ ഹുദൈബിയ പ്രിന്‍സിപ്പല്‍ യു. താജുദ്ദീന് മൌലവി, കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, പ്രഫ. പി.കെ. അബ്ദുല്‍ കലാം, ജവാദ് തോഴിയില്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. വിവാഹ ധനസഹായം, ചികില്‍സാ ധനസഹായം, തയ്യല്‍ മെഷീന്, ആട്ടിന്ക്കുട്ടികള് എന്നിവയുടെ വിതരണവും നടന്നു.