വിതുര: ചായം ഭദ്രകാളിക്ഷേത്ര ഉത്സവത്തിന്റെ സമാപനദിവസം നടന്ന അക്രമത്തില്‍ ഖജാന്‍ജി കെ.ജെ.ജയചന്ദ്രന്‍ നായര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയായിരുന്ന ജയചന്ദ്രനെ വേദിക്ക് പിറകിലൂടെ വന്ന സംഘമാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്നൊഴുകിയ അദ്ദേഹത്തെ നെടുമങ്ങാട് ആസ്പത്രിയിലും തുടര്‍ന്ന് വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തേക്കും കൊണ്ടുപോയി. ദീപാലങ്കാരത്തില്‍ ഒന്നാംസ്ഥാനം കിട്ടാത്ത സംഘമാണ് അക്രമം നടത്തിയതെന്ന് സൂചനയുണ്ട്. സംഭവത്തില്‍ ചായം സ്വദേശികളായ മൂന്നുപേര്‍ക്കെതിരെ ക്ഷേത്രസമിതി വിതുര പോലീസില്‍ പരാതി നല്‍കി.