പാലോട്: ഭിക്ഷാടനത്തിനിടെ തെന്നൂരില്‍ നിന്നും രണ്ട് മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യാചകനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ പോലീസ് ഇയാളെ വിട്ടയച്ചു. നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെടുത്തു നല്‍കാന്‍ പോലീസ് ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.
തെന്നൂരിനു സമീപമുള്ള കല്ല്യാണവീട്ടില്‍ നിന്നുമാണ് വിതുര കൊപ്പം സ്വദേശിയായ യാചകന്‍ ഫോണുകള്‍ മോഷ്ടിച്ചത്. ഫോണുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ തെന്നൂര്‍ ജങ്ഷനുസമീപംവച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. പാലോട് പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ ഒരന്വേഷണവും നടത്താതെ പോലീസ് പ്രതിയെ പറഞ്ഞുവിട്ടതായി സ്റ്റേഷനില്‍ എത്തിയവരും മൊബൈല്‍ നഷ്ടപ്പെട്ടവരും പറയുന്നു.