വിതുര: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതാക ദിനത്തിന് മലയോരഗ്രാമങ്ങളില്‍ വന്‍ വരവേല്‍പ്പ്. കവലകള്‍ മുതല്‍ വീട്ടുമുറ്റങ്ങള്‍ വരെ പതാക ഉയര്‍ത്തലിന് വേദിയായി. സി.പി.എം. വിതുര ചന്തമുക്ക് ബ്രാഞ്ച് കമ്മിറ്റിയും സി.ഐ.ടി.യു. ചന്തമുക്ക് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിച്ച പതാക ദിനാചരണം പൊന്നാംചുണ്ട് സമരനായകന്‍ പി.കെ. തമ്പുപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് ചന്തമുക്ക് കവലയില്‍ സ്ഥാപിച്ച വിളംബര കട്ടൗട്ടിന് മുന്നിലാണ് പതാക ഉയര്‍ത്തിയത്.