പാലോട്. നബിദിനാഘോഷത്തിന്റെ ഭാഗമായി പെരിങ്ങമല കൊല്ലരുകോണം നൂറുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികള്‍ നബിദിന സന്ദേശയാത്ര നടത്തി. ഇസ്ലാമിക് കലാസാഹിത്യ മല്‍സരങ്ങള്‍, അന്നദാനം എന്നിവ നടന്നു. ഇമാം യൂസഫ് മുസല്യാര്‍, രക്ഷാധികാരി ഹുമയൂണ്‍ കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.