വിതുര: ചായം ഭദ്രകാളി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ ഭാഗമായി പാമ്പു പിടിത്തക്കാരന് വാവ സുരേഷിനെ പൊന്നാടയും കാഷ് അവാര്‍ഡും നല്കി ആദരിച്ചു. കഴിഞ്ഞ മാസം രാത്രിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിന്റെ വീട്ടില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയിരുന്നു.
ആദരിക്കല്‍ച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനും മെഡിക്കല്‍ ക്യാംപ് നിംസ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഒാഫിസര്‍ ഡോ. ഐസണ്‍ തോമസും ഉദ്ഘാടനം ചെയ്തു. എന്‍.ടി. നായിഡു അധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് കെ. സോമശേഖരന്‍ നായര്‍, സെക്രട്ടറി എന്‍. ശശിധരന്‍നായര്‍, എസ്. സതീശചന്ദ്രന്നായര്, കെ.ജെ. ജയചന്ദ്രന്‍നായര്‍, കെ. മുരളീധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.