വിതുര: മലയോരമേഖലയില്‍ നൂറുകണക്കിന് വൈദ്യുതിക്കമ്പികള്‍ മരച്ചില്ലകളില്‍ കുരുങ്ങിനില്‍ക്കുന്നു. അനുകൂല സമയത്തുപോലും ചില്ലകള്‍ വെട്ടിമാറ്റാന്‍ കെ.എസ്.ഇ.ബി. അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. അഞ്ച് വൈദ്യുതിക്കമ്പികളും മരച്ചില്ലകള്‍ക്കുള്ളിലായ വിതുര ആസ്പത്രി കവലയില്‍ തീപിടിത്തം പതിവായിട്ടുപോലും ചില്ല മുറിക്കല്‍ അനിശ്ചിതമായി നീളുകയാണ്.
മറ്റ് അറ്റകുറ്റപ്പണികള്‍ ഇല്ലാത്തപ്പോഴും മഴക്കാലത്തിന് മുമ്പും, വൈദ്യുതി ലൈനില്‍ തൊടുന്ന മരച്ചില്ലകള്‍ കെ.എസ്.ഇ.ബി. അധികൃതര്‍ മുറിച്ചുമാറ്റണമെന്നാണ് ചട്ടം. മരംവീഴലും കൊമ്പൊടിയലും പതിവായ മലയോരമേഖലയില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. വൈദ്യുതി മുടക്കത്തിന് പ്രധാനകാരണം മരച്ചില്ലവീണ് കമ്പിപൊട്ടുന്നതാണെന്ന് അധികൃതര്‍തന്നെ സമ്മതിക്കുന്നു. ഒരേസമയം പല സ്ഥലങ്ങളില്‍ ഇത് സംഭവിക്കുമ്പോള്‍ അറ്റകുറ്റപ്പണിക്ക് ദിവസങ്ങളെടുക്കുകയും ചെയ്യുന്നു.
ജീവനക്കാരുടെ കുറവും ബന്ധപ്പെട്ട വൈദ്യുതി സെക്ഷന്റെ വ്യാപ്തി കൂടുതലും ചില്ലവെട്ടലിന് തടസ്സമാകുന്നതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും കാര്യമായ ഉദാസീനത ഇക്കാര്യത്തിലുണ്ടെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. വിതുര ആസ്പത്രി കവലയിലെ തണല്‍മരത്തിന്റെ ഏതാനും ചില്ലകള്‍ ഗവണ്മെന്റ് യു.പി. സ്‌കൂള്‍ മന്ദിരത്തില്‍ തൊട്ടാണ് നില്‍ക്കുന്നത്. കാറ്റടിച്ച് വൈദ്യുതിലൈനില്‍ തീപിടിക്കുമ്പോള്‍ ആസ്പത്രി കവലയിലെ വ്യാപാരികള്‍ ഫോണിലും നേരിട്ടും സെക്ഷനധികൃതരെ വിവരമറിയിക്കാറുണ്ട്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.
നെടുമങ്ങാട്, പേപ്പാറ, പൊന്മുടി, ബോണക്കാട്, പാലോട്, ആര്യനാട് റോഡുകളില്‍ അസംഖ്യം വൈദ്യുത കമ്പികളാണ് മരച്ചില്ലകളില്‍ തട്ടി നില്‍ക്കുന്നത്