വിതുര: ശിവന്‍കോവില്‍ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 18 മുതല്‍ 24 വരെ ശിവരാത്രിമേള സംഘടിപ്പിക്കും. വിതുര മഹാദേവര്‍ക്ഷേത്രോത്സവ നഗരിയിലാണ് മേള. കുട്ടികളുടെ പാര്‍ക്ക്, നഴ്‌സറി, കരകൗശലമേള, പൂപ്പന്തല്‍, ദീപാലങ്കാരം തുടങ്ങിയവ ശിവരാത്രിമേളയുടെ ഭാഗമായുണ്ടാകും.