വിതുര. അഞ്ചു വര്‍ഷംകൊണ്ട് ആദിവാസി മേഖലയില്‍ വന്‍ വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്നും സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ആദിവാസി ഉൌരുകളില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി പി.കെ. ജയലക്ഷ്മി അഭിപ്രായപ്പെട്ടു. ഭൂമിയില്ലാത്ത മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്നും ഉൌരുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന പട്ടികവര്‍ വികസന വകുപ്പും തിരുവനന്തപുരം ജില്ലാപഞ്ചായത്തും ചേര്‍ന്ന് ഒരു കോടി 98 ലക്ഷം രൂപ വിനിയോഗിച്ചു വാമനപുരം നദിയില്‍ വിതുര തലത്തൂതക്കാവില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കല്ലന്‍കുടിയില്‍ ഉല്‍സവാന്തരീക്ഷത്തില്‍ നടന്ന യോഗത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ തലത്തൂതക്കാവ് പാലത്തിനു ശിലയിട്ടു.
ആദിവാസി മേഖലയില്‍ ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ അനുവദിക്കണമെന്ന് ഉദ്ഘാടനപ്രസംഗം നടത്തിയ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി പി.കെ. ജയലക്ഷ്മിയോട് അഭ്യര്‍ഥിച്ചു. ആദിവാസികളുടെ സ്വപ്നമായ തലത്തൂതക്കാവ് പാലത്തിന്റെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നു സ്പീക്കര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ആനാട് ജയന്‍, അഡ്വ.എല്‍.ബീന,
എസ്.ഉഷാകുമാരി, വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാ ജോര്‍ജ്,
വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി.വിപിന്‍,വൈസ് പ്രസിഡന്റ് ശാന്തി ജി. നായര്‍,ബ്ളോക്ക്പഞ്ചായത്തംഗം ഒ.ശകുന്തള,പെരിങ്ങമ്മലപഞ്ചായത്ത് പ്രസിഡന്റ് പി.വല്‍സല, പഞ്ചായത്തംഗങ്ങളായ ഒ.അല്‍ഫോണ്‍സ്,എം.ശോഭന,ആര്‍.ലീലാകുമാരി,എക്സി എന്‍ജിനീയര്‍ അന്‍വര്‍ ഹുസൈന്‍,ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍നായര്‍,വി.അനിരുദ്ധന്‍നായര്‍,സി.എസ്.വിദ്യാസാഗര്‍,ടി.വി.പുഷ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.