വിതുര: ചായം കവലയ്ക്കു സമീപം ഹെല്‍മറ്റ് പരിശോധനയ്ക്കിടെ മദ്യപിച്ച് വിതുര പോലീസിനെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്. വിതുര സ്വദേശി സുജീന്ദ്രന്‍കാണിക്കെതിരെയാണ് കേസ്സെടുത്തത്. ഇയാളെ വിതുര എസ്.ഐ. സിജു കെ.എല്‍.നായര്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി പാലോട് സി.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി ജാമ്യത്തിലെടുക്കുകയായിരുന്നു.