പാലോട്: ആദിവാസിയുടെ റബര്‍ പുരയിടത്തില്‍ അനുജന്‍ തീയിട്ടതു മൂലം 170 മൂടു റബര്‍ നശിച്ചതായി പരാതി. ചല്ലിമുക്ക് പാമ്പുചത്തമണ്ണ് ശാന്തിഭവനില്‍ ശ്രീകുമാറിന്റെ പുരയിടത്തിലാണ് അനുജന്‍ ഹരി തീയിട്ടത്. ശ്രീകുമാറിന്റെ പുരയിടത്തില്‍ കയറി അനുജന്‍ ഹരി റബര്‍ വെട്ടിയതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നേരത്തെതന്നെ കടുത്ത ശത്രുതയിലാണ്.
പാലോട് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച കേസുകള്‍ നിലവിലുണ്ട്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടായതായും തുടര്‍ന്നാണു ശനിയാഴ്ച ഉച്ചയോടെ തീയിട്ടതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്തെ റിസര്‍വ് വനത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. ഇതു സംബന്ധിച്ചു ശ്രീകുമാര്‍ പാലോട് പൊലീസിലും കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലും പരാതി നല്‍കി.